ദുനിയാവ്; നാം കാണുന്ന പല കാര്യങ്ങളുടെയും സത്യാവസ്ഥ ബാഹ്യമായി നാം കാണുന്നതിന് നേരെ വിപരീതമാണ് എന്നതാണ് സത്യം.
ഉദാഹരണത്തിന്, രാവിലെ കിഴക്കുദിക്കുന്ന സൂര്യനെയാണ് നാം കാണുന്നത്. എന്നാൽ യഥാർഥത്തിൽ ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് (anti-clockwise) കറങ്ങുന്നതുകൊണ്ടാണ് നമുക്ക് അങ്ങനെ തോന്നുന്നത്. അതുപോലെ, നമ്മുടെ കണ്ണ് ഒരു വസ്തുവിനെ കാണുമ്പോൾ അതിന്റെ ചിത്രം റെറ്റിനയിൽ പതിയുന്നത് തലകീഴായാണ്. ബാഹ്യമായ ലോകത്ത് തന്നെ ഇത്തരം എത്രയോ ഉദാഹരണങ്ങളുണ്ട്, പിന്നെ നാം കാണാത്തതിനെ കുറിച്ചു എന്ത് പറയാൻ!!
ചുരുക്കിപ്പറഞ്ഞാൽ, ഈ ദുനിയാവ് ഒരു തലതിരിഞ്ഞ ലോകമാണ്; വഞ്ചനയുടെ ലോകമാണ്.
അങ്ങനെയെങ്കിൽ, ഈ ലോകത്തിന്റെ യാഥാർഥ്യങ്ങൾ ശരിയായി മനസ്സിലാക്കിയ ആ "തിരിഞ്ഞ തലകൾ" ആരാണ്? അല്ലാഹു ഈ ലോകത്തിന്റെ യഥാർഥ ഭാവം മനസ്സിലാക്കിക്കൊടുത്ത മഹത്തുക്കളാണവർ. അവരുടെ വഴിയിൽ സഞ്ചരിക്കുന്നവർക്ക് കാര്യങ്ങൾ ശരിയായി തിരിയും (മനസ്സിലാകും). എന്നാൽ ഭൗതികമോഹങ്ങൾ (ദുനിയാവ്) കൺമുന്നിൽ നിറഞ്ഞുനിൽക്കുന്ന ഈ കാലത്ത്, വഴിതെറ്റിയ തലതിരിഞ്ഞവരുടെ പിന്നാലെയാണ് നാം പോകുന്നതെങ്കിൽ നാമും ജീവിതത്തിൽ നട്ടംതിരിയും.
ഇവിടെ ഓരോ വ്യക്തിയുടെയും കണ്ണടയിലൂടെയാണ് അവൻ കാണുന്ന അവന്റെ ഈ ലോകം.
وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ
"ഐഹികജീവിതം വഞ്ചനയുടെ ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല." (വിശുദ്ധ ഖുർആൻ 3:185)